My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Sunday, February 26, 2017

ബലാത്സംഗത്തിന് സൗദി മോഡൽ ശിക്ഷ

ബലാത്സംഗത്തിന് സൗദി മോഡൽ ശിക്ഷ വേണമെന്ന് പലരും പോസ്റ്റർ ഒട്ടിച്ച് നടക്കുന്നത്

ഇനി മഹത്തായ സൗദി നിയമത്തിൽ ഒന്ന് കണ്ണോടിക്കാം :

● ആദ്യം തന്നെ പറയട്ടെ സൗദി അറേബ്യയിൽ ബലാത്സംഗത്തെ ക്രിമിനലൈസ് ചെയ്യുന്ന ഒരു സ്പഷ്ടമായ പീനൽ കോഡോ ലിഖിത നിയമമോ ഇല്ല. കൂടാതെ മരീറ്റൽ റേപ്പിനോ സ്റ്റാറ്റുറ്ററി റേപ്പിനോ അവിടെ വിലക്കും ഇല്ല!

● സൗദിയിൽ ബലാത്സംഗ കേസുകളിൽ മിക്കവാറും വാദിക്കും പ്രതിക്കും ശിക്ഷ കിട്ടാറുണ്ട്, ചില കേസുകളിൽ വാദിക്ക് പ്രതിയെക്കകാൾ ഏറെ ശിക്ഷ ലഭിച്ച ചരിത്രം പോലും ഉണ്ട്. ഇവിടെ 'ഇര'ക്ക് കോടതി മുൻപാകെ തന്റെ വാദങ്ങളോ അഭിപ്രായങ്ങളോ അവതരിപ്പിക്കുവാൻ അവകാശം ഇല്ല. ഒരു "ആൺ" വക്കീലിന് മാത്രമേ വാദിപക്ഷം അവതരിപ്പിക്കാൻ കഴിയൂ. ഇനി ശിക്ഷക്ക് എതിരെ പ്രതികരിച്ചാൽ വാദിക്കും വക്കീലിനും ഉഗ്രൻ പണി ഉറപ്പ്!

● ഒരു സ്ത്രീ ബലാത്സംഗപ്പെട്ടാൽ ആദ്യം നോക്കുക അവളുടെ വസ്ത്രം ആണ്. പർദ്ദ അല്ലാ വേഷം എങ്കിൽ വാദി പ്രതി ആകും. രണ്ടാമത് അവൾ ആൺതുണയോടെ അല്ലാ പുറത്തിറങ്ങിയത് എങ്കിലും "കുറ്റക്കാരി" അവൾ തന്നെ. മൂന്നാമതായി "അന്യപുരുഷ"നോടൊപ്പം ചിലവിടുന്ന സമയത്തോ മറ്റോ ആണ് ബലാത്സംഗത്തിന് ഇരയാകേണ്ടി വന്നത് എങ്കിൽ വ്യഭിചാരകുറ്റം കൂടി അവളുടെ തലയിൽ ആകാൻ വരെ സാധ്യത ഉണ്ട്!

● ഇനി ശരിഅ നിയപ്രകാരം ഉള്ള "തലവെട്ടൽ" ശിക്ഷ ബലാത്സംഗം ചയ്തവന് കിട്ടണം എങ്കിൽ ഒന്നുകിൽ അയാൾ സ്വമേധയാ കുറ്റസമ്മതം നടത്തണം. അല്ലാത്ത പക്ഷം 'ഇര' 4 സാക്ഷികളെ ഹാജരാക്കേണ്ടതുണ്ട്,അല്ലാത്ത പക്ഷം വാദി വീണ്ടും പ്രതി ആകും. ചില അഭിനവ ക്ഷമാപണ വാദികൾ "ശരിഅ 4 സാക്ഷി നിയമം"  ബലാത്സംഗത്തിന് ബാധകം അല്ലെന്നും 'ഇരയുടെ' മൊഴി മാത്രം മതി ശിക്ഷ വിധിക്കാൻ എന്നും ആരോപിക്കുന്നു - ശരി, അങ്ങനെ ആണെങ്കിൽ തന്നെ ശിക്ഷാവിധി എങ്ങനെ ന്യായം ആകും? പെണ്ണിന് എന്താ കള്ളം പറഞ്ഞൂടെ? അങ്ങനെ എത്ര കേസുകൾ നിലവിൽ ഉണ്ട്? നാഗാലാൻഡിൽ ഒരു നിരപരാധിയെ വ്യാജമൊഴിയുടെ പേരിൽ നടുറോഡിൽ തുണിഅഴിച്ച് തല്ലി കൊന്ന സംഭവം നമ്മുടെ മുന്നിൽ ഇല്ലേ?

ഇനി കുറച്ച കേസ് പഠനങ്ങൾ നോക്കാം :

● ഖ്വാത്തിഫ് റേപ്പ് കേസ് : പതിനൊന്ന് പേരാൽ ബലാത്സംഗം ചെയ്യപ്പെട്ട പത്തൊൻപത് വയസ്സുകാരിക്ക് കിട്ടിയത് 90 ചാട്ട അടിയും ആറ് മാസം തടവും - കുറ്റം ബലാത്സംഗം നടന്ന സമയത്ത് കൂടെ അന്യപുരുഷൻ ഉണ്ടായിരുന്നു (കൂട്ടുകാരനും കിട്ടി അതെ ശിക്ഷ)!
ഇതിനെതിരെ പ്രതികരിച്ചപ്പോൾ ശിക്ഷ ഇരട്ടിപ്പിക്കുകയും വക്കീലിനെ ശാസിച്ച് ലൈസൻസ് റദ്ദാക്കുകയും ചെയ്തു!

● 2009ൽ തന്നെ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥനെ സ്വയരക്ഷക്ക് കൊല്ലേണ്ടി വന്ന റെയ്ഹാനാ ജബ്ബാരി എന്ന ധീര ഇറാനി വനിതയെ വധിച്ചതും ഈ ശരിഅ നിയമം തന്നെ ആണ്!

● 2009ൽ  23കാരി ക്രൂരമായി ബലാത്സംഗപ്പെടുകയും ഗർഭിണി ആകുകയും ചെയ്ത കേസിൽ അവളെ വ്യഭിചാര കുറ്റം ചുമഴ്ത്തി ഒരു വർഷം തടവും 100 ചാട്ട അടിയും ശിക്ഷയായി കൊടുത്തു എന്ന് സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തിരുന്നു!

● 2013ൽ സൗദിയിലെ ഒരു മൗലവി തന്റെ 5 വയസുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലുക ഉണ്ടായി. ഒരു മില്യൺ റിയാൽ ചോരപ്പണം (Blood Money) മാതാവിന് നൽകി മൗലവി തടി തപ്പി!

കൊട്ടിഘോഷിക്കുന്ന ശരിഅ നിയമം എന്നും പണക്കാരന് അനുകൂലം ആണ് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. സൗദിയിൽ നടക്കുന്ന കേസുകളും റേപ്പുകളും ഒന്നും പുറം ലോകം അറിയാറില്ല, അറിയിക്കാരില്ല. സൗദി രാജകുമാരന്മാരുടെ 'വിദേശ കാമവൈകൃതങ്ങൾ' വാർത്തകളിൽ സജീവം ആയത് സൗദി വിട്ടപ്പോൾ ആയിരുന്നല്ലോ!

പെണ്ണിനെ കോൽ മുട്ടായി ആയും കൃഷിയിടമായും കാണുന്ന 'അറബ് സംസ്കാര' സാമ്പന്നന്മാരുടെ സൗദിയിൽ സ്ത്രീകളെ വോട്ട് അവകാശം നൽകി ഒരു പൗര എന്ന മിനിമം തലത്തിലേക്ക് ഉയർത്തിയത് കഴിഞ്ഞ വർഷം ആണ്! സ്ത്രീകൾക്ക് ഇഷ്ടം ഉള്ള വസ്ത്രം ധരിക്കാൻ കഴിയാത്ത, 'അന്യ'പുരുഷന്മാരോട് ഇടപെഴുകാൻ ഭ്രഷ്ട് കല്പിച്ചിട്ടുള്ള, വണ്ടി ഓടിക്കാൻ വിലക്കുള്ള, വാദി ഭാഗം പോലും പറയാൻ അവകാശം ഇല്ലാത്ത സൗദി ആണത്രേ സ്ത്രീകൾക്ക് സുരക്ഷിതമായ രാജ്യം!

സൗദിയിലെ ശരി പൊക്കി പിടിച്ച് ഇനിയും വരില്ലേ അങ്ങളമാരെ ഈ വഴി?

No comments:

Post a Comment