My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Tuesday, September 25, 2018

മരുന്നിൻ്റെ പോസ്റ്റ്മോർട്ടം!

👆മരുന്നിൻ്റെ പോസ്റ്റ്മോർട്ടം!👆

ഡോ. ജേക്കബ്ബ് വടക്കൻചേരി

👆മരുന്നുകൾക്ക് നൽകുന്ന നിറങ്ങളുടെ കുഴപ്പമെന്ത്?

👆കൂടുതൽ കുഴപ്പങ്ങളും കുറച്ച് താത്കാലീക മെച്ചങ്ങളും മാത്രമാണ് മരുന്നുകൾക്ക് ഉളളത്.  രാസ വിഷങ്ങളായ അവയെ അണിയിച്ചൊരുക്കുന്നതിന് ചേർക്കുന്ന രാസനിറങ്ങളും വിഷങ്ങൾ തന്നെയാണ്.  അവയുണ്ടാക്കുന്ന തകരാറുകളും ശാസ്ത്രജ്ഞർമാർ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്.  അവ പുറത്തു വരുമോ എന്നും പുറത്തു വന്നാൽ തന്നെ മാറ്റങ്ങളുണ്ടാകുമോ എന്നും പറയാനാവില്ല.  അമേരിക്കൻ Food and Drug Administration കർശനമായ നിയന്ത്രണങ്ങളും പ്രത്യേക ലൈസൻസുമാണ് കളറുകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

👆ലെഡ്, ആർസനിക്, മെർക്കുറി തുടങ്ങിയ മാരക വിഷങ്ങളാണ് മരുന്നുകളിലെ നിറങ്ങളിൽ പതിയിരിക്കുന്നത്.  കാരമൽ കളറുകൾ, അനാറ്റോ എക്സ്ട്രാക്ട്, അസ്റ്റാക്സാന്തിൻ തുടങ്ങിയ നൂറ് കണക്കിന് രാസ വിഷങ്ങളാണ് ഭക്ഷണത്തിലും മരുന്നിലും, സൗന്ദര്യവസ്തുക്കളിലും, മൃഗ - പക്ഷി - മത്സ്യ ഭക്ഷണ സാധനങ്ങളിലുമെല്ലാം ചേർക്കുന്നത്.  ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളിലാകട്ടെ 'കോൾട്ടാർ' നിറങ്ങളും പെയിൻ്റുകളും വരെ ചേർത്താലും കമ്പനികൾക്ക് കുഴപ്പമൊന്നും ഉണ്ടാകാൻ പോകുന്നില്ല.

👆പക്ഷേ മരുന്നുകൾ കഴിക്കുന്ന രോഗികൾക്ക് ഡ്രഗ് അലർജി, നാഡീഞരമ്പ് രോഗങ്ങൾ, ലിവർ - കിഡ്നി ക്യാൻസറുകൾ ഒക്കെയാവും കാലാന്തരത്തിൽ സംഭവിക്കുക.

👆എക്സിപിയൻ്റ്സിൻ്റെ ബഹുകൃതവേഷങ്ങൾ👆

👆നിറങ്ങൾ പകരാൻ മാത്രമല്ല മറ്റനേകം പ്രക്രിയകൾ മരുന്നിൽ നടത്താൻ പല പേരുകളിലുള്ള എക്സ്പിയൻ്റ്സുകളാണ് മരുന്നുകളിൽ ചേർക്കുന്നത്.  മരുന്നിൻ്റെ ഡോസനുസരിച്ചുള്ള ആകൃതിയിലാക്കണം.

👆മൊത്തം മരുന്നും പെട്ടെന്ന് വയറ്റിൽ പുരണ്ടാൽ ആമാശയ ഭിത്തികൾക്കത് കനത്ത നാശം വരുത്താം.  ഗ്യാസ്ട്രിക് ഇറിട്ടേഷൻ, സ്റ്റൊമക് അപ്സെറ്റ്, ടെൻ്റർ ടിഷ്യൂഡാമേജ് എന്നൊക്കെ പറയുന്ന ഗതികേടുകൾ ഉണ്ടാകാം.  മരുന്നിലെ രാസവിഷങ്ങൾ പെട്ടെന്ന് ദഹനവിധേയമാകാതെ സാവധാനം വിഷമിറക്കാനുള്ള ഘടകങ്ങൾ ചേരണം.
ദഹനപ്രക്രിയയിൽ വിഘടിക്കപ്പെടുന്ന മരുന്നുകളെ രക്തത്തിലേയ്ക്ക് പെട്ടെന്ന് എത്തിക്കാനും എക്സ്പിയൻ്റ്സുകൾ വേണം. 

👆മരുന്നിൽ പൂപ്പൽ പിടിക്കാതിരിക്കാനും പെട്ടെന്ന് തന്നെ ചീത്തയാകാതിരിക്കാനും പ്രിസർവേറ്റീവുകളുടെ പ്രയോഗങ്ങളും വേണം.

👆എമൽസിഫയർ, സ്റ്റെബിലൈസർ, സസ്പെൻ്റർ, ബൈൻഡർ, വിസ്കോസിറ്റി ഇൻക്രീസിങ് ഏജൻ്റ്, ടാബ്ലെറ്റ് ഡിസ്ഇൻ്റഗ്രൻ്റ് സോൾവൻ്റ്, ഷുഗർ കോട്ടിങ് അഡ്‌ജൂവൻ്റ്, സ്വീറ്റനിങ് ഏജൻ്റ്, ടാബ്ലറ്റ് ക്യാപ്സ്യൂൾ ഡൈലുവൻ്റ്, അബ്സോർബസ്, ആൻ്റി കേക്കിങ് ഏജൻ്റ്, ജിൻഡൻ്റ്, തെർമൽ സ്റ്റെബിലൈസർ, അബ്സോർബൻ്റ്, എക്സ്റ്റൻഡസ് റിലീസ് ഏജൻ്റ്, സ്റ്റീഫനിങ് ഏജൻ്റ്, ആൻ്റിമൈക്രോബിയൽ പ്രിസർവേറ്റീവ്, ആൻ്റി സെപ്റ്റിക്, വെഹിക്കിൾ ഏജൻ്റ്, കോട്ടിങ് ഏജൻ്റ്സ്, സ്റ്റെബിലൈസർ ഫോർ വൈറ്റമിൻസ്, അസിഡിഫൈയിങ് ഏജൻ്റ് എന്നു തുടങ്ങിയ നിരവധി പേരുകളിലെ 94 ഇനം എക്സ്പിയൻ്റ്സുകൾ അവസാനിക്കുന്നത്  'ട്രൈ ഇതൈൽ സിട്രേറ്റ്' എന്ന പ്ലാസ്റ്റിസൈസറിലാണ്.  പ്പാസ്റ്റിക്കും ജലാറ്റിനും തുടങ്ങി ടാൽക്ക്, ടൈറ്റാനിയം ഡയോക്സൈഡ്, സോഡിയം പ്രോപ്പയോനേറ്റ്, സോഡിയം സ്റ്റാർച്ച്, സോർബിക് ആസിഡ്, സുക്രോഡ്‌, ഫോസ് ഫോറിക് ആസിഡ്, പി ഇ ജി, പോളിസോർബേറ്റ് 80, മിനറൽ ഓയിൽ, അയേൺ ഓക്സൈഡ് യെല്ലോ തുടങ്ങി ചെറുതും വലുതുമായ പലതരം വിഷങ്ങളാണ് ഇവയെല്ലാം.  കൂടിയും കുറഞ്ഞുമുള്ള അളവിൽ ഇവയിൽ പലതും ഗുളിക ക്യാപ്സൂൾ, ഓയിൻ്റ്മെൻ്റ്, സസ്പെൻഷൻ തുടങ്ങിയ എല്ലാറ്റിലും അടങ്ങിയിരിക്കുന്നു. 

👆മരുന്നിനെ ഇനി വിഴുങ്ങുന്നതിനു മുമ്പ് ഒരു പോസ്റ്റ്മോർട്ടം നടത്തുന്നത്  നന്നായിരിക്കും.  അസ്വാഭാവീക മരണത്തിന് നിങ്ങൾക്ക് പോസ്റ്റ്മോർട്ടം നടത്തുന്നതിനേക്കാൾ നല്ലത് അങ്ങനെ ചെയ്യുന്നതല്ലേ?

സുജീവിതം മാസിക
സെപ്റ്റംബർ 2017

Prepared by
K D SIVARAJ
Janarogya prastanam

No comments:

Post a Comment