My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Saturday, August 7, 2021

ഭാര്യയുടെ സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമെന്ന് ഹൈക്കോടതി

ഭാര്യയുടെ സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമെന്ന് ഹൈക്കോടതി
ഭാര്യയുടെ ആഗ്രഹവും അനുമതിയുമില്ലാതെയുള്ള ലൈംഗിക ബന്ധം ബലാൽസംഗമാണന്നും വിവാഹമോചനത്തിന് മതിയായ കാരണമാണന്നും കോടതി വ്യക്തമാക്കി.

ഭാര്യയുടെ ആഗ്രഹവും അനുമതിയുമില്ലാതെയുള്ള ലൈംഗിക ബന്ധം ബലാൽസംഗമാണന്ന് ഹൈക്കോടതി. ഇത് വിവാഹമോചനത്തിന് മതിയായ കാരണമാണന്നും കോടതി വ്യക്തമാക്കി. നിർബന്ധിത ലൈംഗിക ബന്ധം ഭാര്യയോടുള്ള ക്രൂരതയാണന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

സ്ത്രീധന പീഡനവും ലൈംഗീക പീഡനവും ചൂണ്ടിക്കാട്ടി കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഹർജികൾക്കെതിരായ ഭർത്താക്കൻമാരുടെ അപ്പീലുകൾ തള്ളിക്കൊണ്ടാന്ന് ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖും കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്.

കൊച്ചി: വിവാഹ നിയമങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിവാഹത്തിനും വിവാഹമോചനത്തിനുമായി മതേതരമായ പൊതു നിയമം വേണമെന്നും ഇത് കാലഘട്ടത്തിൻ്റെ ആവശ്യമാണന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സമുദായ നിയമങ്ങൾക്കനുസരിച്ചുള്ള വിവാഹമാകാമെങ്കിലും എല്ലാ വിവാഹങ്ങളും നിയമ വിധേയമാക്കണമെന്നും കോടതി നിർദേശിച്ചു.

No comments:

Post a Comment