ഭർത്താവിൽ നിന്നും അകന്നു കഴിയുകയാണെങ്കിലും ഭർത്താവിൽനിന്ന് ഒരു കുട്ടി കൂടി വേണം എന്ന യുവതിയുടെ ആവശ്യത്തിന് കോടതിയിൽ നിന്നും അനുകൂലവിധി. രണ്ടാമത് ഒരു കുട്ടി കൂടി വേണമെന്ന 35 കാരിയുടെ ഹർജിയിൽ മുംബൈയിലെ കുടുംബ കോടതിയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. കൃത്രിമ ഗർഭധാരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ദമ്പതികൾക്ക് കോടതി നിർദ്ദേശം നൽകി. ഒരുമാസത്തിനകം കൃത്രിമ ഗർഭധാരണത്തിന് ഗൈനക്കോളജിസ്റ്റിനെ സമീപിക്കാൻ ഡോക്ടർമാർ കൂടിയായ ദമ്പതികളോട് കോടതി ആവശ്യപ്പെട്ടു. ഇതിൻറെ ചിലവുകൾ യുവതി തന്നെ വഹിക്കണം.
പ്രത്യുല്പാദനത്തിനുള്ള ആവശ്യം സ്ത്രീയുടെ മനുഷ്യാവകാശം ആണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ഒരാളെയും ശാരീരികബന്ധത്തിന് നിർബന്ധിക്കാൻ ആവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2010 തിൽ വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ട്. ജഡ്ജി പറഞ്ഞത് കേട്ട് ഭർത്താവ് ശരിക്കും ഒന്ന് ഞെട്ടി. ഇങ്ങനെ ഒരു വിധി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യുവതി വിവാഹമോചനം ചെയ്യാൻ ഒരിക്കലും എതിരല്ല എന്നാൽപോലും ഒരു കുട്ടി കൂടി വേണം എന്നുള്ളത് യുവതിയുടെ ഒരു ആഗ്രഹമായിരുന്നു.
മറ്റും പ്രതീക്ഷിക്കാതെയാണ് കോടതി ആ ആഗ്രഹത്തെ അനുകൂലിച്ചതും. രണ്ടുപേരോടും ഉടൻതന്നെ ഗൈനക്കോളജിസ്റ്റിനെ കാണാനും തുടർന്ന് വേണ്ട കാര്യങ്ങൾ ചെയ്യാനും കോടതി ആവശ്യപ്പെട്ടു. അതുപ്രകാരം ഇരുവരും വളരെ അടുത്ത ദിവസങ്ങളിൽ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണുകയും വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യും. യുവതിക്ക് 35 വയസ്സാണ് ഉള്ളത്.
No comments:
Post a Comment