ന്യൂഡൽഹി: ഭര്‍ത്താവിന്റെ മാനസിക പീഡനത്തിന്റെ (Mental Torture) പേരില്‍ യുവതിക്ക് വിവാഹമോചനം (Divorce) അനുവദിച്ച് ഡൽഹി ഹൈക്കോടതി (Delhi Highcourt). ഭാര്യയെ ഒരു കറവ പശു (Cash Cow) ആയിട്ടാണ് ഭർത്താവ് കാണുന്നതെന്നും ഡൽഹി പൊലീസില്‍ ജോലി ലഭിച്ചതിന് ശേഷം മാത്രമാണ് ഭാര്യയോട് താല്‍പ്പര്യമുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വിപിന്‍ സംഘി അധ്യക്ഷനായ ബെഞ്ചാണ് യുവതിക്ക് വിവാഹമോചനം അനുവദിച്ചത്. വൈകാരികമായി അടുപ്പമില്ലാത്ത ഭത്താവിനൊപ്പം ജീവിക്കുന്നത് ഭാര്യയ്ക്ക് മാനസിക വേദനയും ആഘാതവും ഉണ്ടാക്കുമെന്ന് ജസ്റ്റിസ് വിപിന്‍ സംഘി പറഞ്ഞു.
വിവാഹ ശേഷം ഒരു കുടുംബമായി ജീവിക്കുക എന്നത് പൊതുവിൽ സ്ത്രീകളുടെ ആഗ്രഹമാണ്. എന്നാല്‍ ഈ കേസില്‍ ഭര്‍ത്താവിന് ഭാര്യയുമൊത്തുള്ള ജീവിതത്തിന് താത്പര്യമില്ലെന്നും ഭാര്യയുടെ വരുമാനത്തോട് മാത്രമാണ് താത്പര്യമെന്നും കോടതി പറഞ്ഞു. ഭര്‍ത്താവ് തൊഴില്‍ രഹിതനും മദ്യപാനിയുമാണെന്നും ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സ്ത്രീ ആവശ്യപ്പെട്ടു. നേരത്തെ യുവതിയുടെ വിവാഹമോചനമെന്ന ആവശ്യം കുടുംബ കോടതി തള്ളിയിരുന്നു.
No comments:
Post a Comment